തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍
പാലക്കാട്: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യമൊട്ടുക്കും തൊഴിലാളികള്‍ക്കുള്ള കൂലി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ 2019 മാര്‍ച്ച് 26ന് ഇറക്കിയ 1276 നമ്പര്‍ കേന്ദ്രസര്‍ക്കാര്‍ ഗസറ്റിലാണ് ഇത്തരത്തില്‍ വിവേചനം കാണിച്ചിട്ടുള്ളത്. ഉത്തരവും ഗസറ്റില്‍ പ്രസിദ്ധീകരിച്ചതും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്‌കേന്ദ്രഭരണ പ്രദേശങ്ങളും, സംസ്ഥാനങ്ങളും ഉള്‍പ്പെടെ 34 സ്ഥലങ്ങളിലെയും തൊഴിലുറപ്പ് കൂലിയില്‍ മാറ്റം വരുത്തിയുള്ള ഉത്തരവിലാണ് കേരളവും,ലക്ഷദീപും ആന്‍ഡമാന്‍ - നിക്കോബാര്‍ ദീപും പശ്ചിമ ബംഗാളും ഗോവയും കര്‍ണാടകവും ഒഴിവാക്കപ്പെട്ടിട്ടുള്ളത്. എന്‍.ഡി.എ സര്‍ക്കാരിന് സ്വാധീനമുള്ളതോ ഇനി പ്രതീക്ഷയുള്ളതോ ആയ സ്ഥലങ്ങളിലെ മാത്രം കൂലിയാണ് വര്‍ധിപ്പിച്ചിട്ടുളളത്്്.
സാധാരണക്കാരായ ഇന്ത്യയിലെ 20 ശതമാനം ജനങ്ങളുടെ ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യംവെച്ച് യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നതാണ്്് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേരളത്തില്‍ പ്രളയത്തിനുശേഷം പ്രഖ്യാപിച്ച ഒരു തൊഴിലാളിക്ക് 100 ദിവസത്തിനുപകരം 150 ദിവസം തൊഴിലെന്ന സഹായം കടലാസില്‍ മാത്രമായി ഒതുക്കിയ കേരളാ സര്‍ക്കാരിന്റെ നിലപ്പാടുള്ളപ്പോഴാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ കൂലിയിലുള്ള ഈ വിവേചന ഉത്തരവ്.
പ്രളയത്തിനുശേഷം ആദിവാസികളുടെ തൊഴില്‍ദിനം 200 ദിവസമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു ഗുണഭോക്താവിനു പോലും200 ദിവസം തൊഴില്‍ നല്‍കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു രൂപമുതല്‍ 17 രൂപവരെയായി വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കൂലി കൂട്ടിയിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ കേരളാ സര്‍ക്കാര്‍ ഒന്നും മിണ്ടിയിട്ടുമില്ല. രാജസ്ഥാനിലും, മിസോറാമിലും 17 രൂപയുടെ കൂലി വര്‍ധനവാണ് ഉത്തരവായിരിക്കുന്നത്.
അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും, സിക്കിമിലും ത്രിപുരയിലും 15 രൂപയുടെ കൂടി വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അഞ്ചുരൂപയും, ആന്ധ്രയില്‍ 6 രൂപയുടെയും വര്‍ധനവും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ 2018 മാര്‍ച്ച് 28ന് നടപ്പിലാക്കിയ പഴയ വേതന നിരക്കു തന്നെയാണ് ഇത്തവണത്തെ പുതിയ ഉത്തരവിലും ഉള്ളത്.2019 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പാതിയോളം പണികള്‍ തന്നെ ഇല്ലാതായിരിക്കെ, കിട്ടുന്ന പണികളില്‍ തൃപ്തിപ്പെടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പേമാരിയിലും പൊരിവെയിലത്തും ജലസേചന കനാലുകളിലെ അഴുക്കും മാലിന്യവും നീക്കംചെയ്യാന്‍ തയാറാകുന്ന പാവപ്പെട്ട തൊഴിലാളികളോടുള്ള വലിയ ചതിയായി മാറി കേന്ദ്രത്തിന്റെ കൂലി വര്‍ധനവിലുള്ള വിവേചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."