ഫാറൂഖ് കോളജിന് സമീപം മാവോയിസ്റ്റ് നോട്ടിസ്
ഫറോക്ക് : ഫാറൂഖ് കോളജിന് സമീപം മാവോയിസ്റ്റുകളുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാന നോട്ടിസ്. എല്‍.ഡി.എഫ്, യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍ക്കു പരിസരത്താണ് നോട്ടിസ് കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയാണ് ഇരുമുന്നണികളുടെയും ഓഫിസ് പരിസരത്ത് നോട്ടിസും ലഘുലേഖയും പതിച്ചത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക, ജനകീയ യുദ്ധപാതയില്‍ അണിചേരുക എന്ന തലക്കെട്ടില്‍ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് രണ്ടു പേജുളള നോട്ടിസുള്ളത്. പരുത്തിപ്പാറ റോഡില്‍ ഫാറൂഖ് കോളജ് ചുറ്റുമതിലിനു സമീപത്തും ആല്മരത്തിലുമായി രണ്ട് ബാനറും സ്ഥാപിച്ചിട്ടുണ്ട്. ജലീലിന്റെ കൊലപാതകികള്‍ക്കു മാപ്പില്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. ഇന്‍സ്പെക്ടര്‍ എം.സുജിത്തിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ബാനറും നോട്ടിസും കസ്റ്റഡിയിലെടുത്തു. യു.എ.പി.എ വകുപ്പ് പ്രകാരം കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. സൗത്ത് അസി.കമ്മിഷനര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."