HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് അന്വേഷണ ചുമതല
backup
August 12 2020 | 04:08 AM
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് അന്വേഷിക്കും. സൈബര്‍ പൊലിസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരഞ്ഞെടുക്കാം.
മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഏഷ്യനെറ്റിലെ ആര് അജയഘോഷ്, കെ ജി കമലേഷ്, മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന് ജയ്ഹിന്ദ് ടിവിയിലെ പ്രമീളാ ഗോവിന്ദ് എന്നിവര്‍ക്കെതിരെയായിരുന്നു സൈബര്‍ ആക്രമണം . ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ വരെ ആക്ഷേപം ചൊരിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."