രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് മതനിരപേക്ഷ ശക്തികള്‍ക്ക് തുരങ്കംവയ്ക്കാന്‍: പിണറായി വിജയന്‍
മേപ്പയ്യൂര്‍: വര്‍ഗീയത പത്തിവിടര്‍ത്തി അഴിഞ്ഞാടുന്ന ചരിത്ര സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിനെതിരായി രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യത്തെ തുരങ്കംവയ്ക്കുകയല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബി.ജെ.പിക്ക് സ്ഥാനാര്‍ഥി പോലുമില്ലാത്ത വയനാട് മണ്ഡലത്തിലല്ലേ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. പി. ജയരാജന്റെ വിജയത്തിനായി മേപ്പയ്യൂരില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി പറയുന്നത് പോലെ അയ്യപ്പന്‍മാരെയല്ല ഭക്തരെയും സ്ത്രീകളെയും അക്രമിച്ചവരെയാണ് ഈ സര്‍ക്കാര്‍ ജയിലിലടച്ചത്. ശബരിമലയെ കലാപ കേന്ദ്രമാക്കാന്‍ ശ്രമിച്ചപ്പോള്‍ നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്ത് എന്താണോ ചെയ്യേണ്ടത് അതു മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
വര്‍ഗീയതക്കും സാമ്പത്തിക നയത്തിനുമെതിരേ ബദല്‍ നയമുള്ള ഗവണ്‍മെന്റ് കേരളത്തില്‍ മാത്രമാണുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും 18 ല്‍ കുടുതല്‍ സീറ്റ് എല്‍.ഡി.എഫ് നേടുമെന്നും പിണറായി പറഞ്ഞു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ നാണു എം.എല്‍.എ, പി. മോഹനന്‍, എ. പ്രദീപന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ. കുഞ്ഞിരാമന്‍, എം.എ ലത്തീഫ് കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."