HOME
DETAILS

പേരൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ മോഷണം; തിരുവാഭരണവും വെള്ളിപ്പാത്രങ്ങളും കവര്‍ന്നു

  
Web Desk
April 30 2017 | 19:04 PM

%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ad%e0%b4%97%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d



ഏറ്റുമാനൂര്‍: പേരൂര്‍കാവ്  ഭഗവതിക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് തിരുവാഭരണവും വെള്ളിപാത്രവും മറ്റും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മേല്‍ശാന്തി പനമ്പാലം മുട്ടത്തുമനയില്‍ ശ്രീകുമാരന്‍ നമ്പൂതിരി പൂജയ്ക്കായി എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ദേവിയുടെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് താലിയും ഒരു വെള്ളികുടവും ഒരു ഡസന്‍ ഏലസുകളും മോഷണം പോയവയില്‍പെടുന്നു. ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയും കുത്തിതുറന്നിട്ടുണ്ട്.
കഴിഞ്ഞ മാസം  പതിനഞ്ച് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ  മോഷണമാണ് പേരൂര്‍കാവില്‍ നടക്കുന്നത്. വിഷുവിന്റെ പിറ്റേന്ന് നാലമ്പലത്തിനുള്ളിലെയും പുറത്തെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. മോഷ്ടാക്കള്‍ ക്ഷേത്രത്തിലെ മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നു. പിറ്റേന്ന് ആ നമ്പരില്‍ വിളിച്ചപ്പോള്‍ ആരോ എടുത്തുവെങ്കിലും ഉടന്‍ തന്നെ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പണിയായുധങ്ങളാണ് രണ്ട് ദിവസം മുമ്പ് മോഷ്ടിക്കപ്പെട്ടത്. ഇരു സംഭവങ്ങളിലും പ്രതികളെ പിടികൂടാനായിട്ടില്ല.
ശ്രീകോവിലിന്റെ രണ്ട് കതകുകളില്‍ ഒന്നിന്റെ താഴ് തകര്‍ത്ത നിലയിലും ഉള്ളിലേതിന്റെ താഴ് എന്തോ ആയുധമുപയോഗിച്ച് തുറന്ന നിലയിലുമായിരുന്നു. പൂട്ടുകള്‍ തുറക്കാന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ഇരുമ്പുദണ്ഡും ആക്‌സോ ബ്ലേഡും ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ കഴകക്കാരനായ ചേര്‍ത്തല പാണാവള്ളി സ്വദേശി സുരേഷ്  അമ്പലത്തിനോട് ചേര്‍ന്നുള്ള ഓഫിസ് മന്ദിരത്തിലെ മുറിയിലാണ് താമസിക്കുന്നത്. ഇയാള്‍ നാട്ടില്‍ പോയ ദിവസങ്ങളിലാണ് മൂന്ന് മോഷണവും നടന്നത്. നൈറ്റ് പട്രോളിങിന്റെ ഭാഗമായി പൊലീസ്  എല്ലാ ദിവസവും രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍   ഇവിടെ എത്താറുമുണ്ട്. ഇവര്‍ വന്നു പോയതിന് ശേഷമാകാം  മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്ന് പൊലിസ് കരുതുന്നു.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ശ്രീകോവിന്റെ തെക്കുവശത്ത് മുറ്റത്തുനിന്നും  സിഗററ്റ് കുറ്റികളും തൊട്ടടുത്ത പറമ്പില്‍  നിന്നും കഴിഞ്ഞ രാത്രിയില്‍ മദ്യം കഴിക്കാനുപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും കൈയുറയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു" : ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  4 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  4 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  4 days ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  4 days ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  4 days ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  4 days ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  4 days ago