ജോലിക്കാരിയെ പീഡിപ്പിച്ച വീട്ടുകാരിക്കെതിരേ കേസെടുത്തു
കളമശേരി: അന്യസംസ്ഥാനക്കാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് വീട്ടുകാരിക്കെതിരേ പൊലിസ് കേസ്സെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി 22 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച വീട്ടുടമയായ കളമശേരി ചങ്ങമ്പുഴനഗറില്‍ റോഷ്‌നി വീട്ടില്‍ റോഷ്‌നി (46) ക്കെതിരെയാണ് കളമശേരി പൊലിസ് കേസെടുത്തത്. ജോലി ചെയ്തതിനെ ശമ്പളം കൊടുക്കാതിരിക്കുകയും ശാരീരികമായി പീഡിപ്പിച്ചിരുന്നതായും യുവതി പരാതിപ്പെട്ടു. പീഡനത്തിന്റെ ഭാഗമായി മുടി മുറിച്ചതായും പരാതിയില്‍ പറയുന്നു.
വേലക്കാരി തന്നെ വീട്ടില്‍ പൂട്ടിയിട്ട് ഫോണും പണവും കവര്‍ന്നെന്ന് കാണിച്ച് റോഷ്‌നിയെ ശനിയാഴ്ച കളമശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് വേലക്കാരിയെ കണ്ടെത്തുന്നതിനായി പൊലിസ് റെയില്‍വേ സ്റ്റേഷനിലും മറ്റും പരിശോധന നടത്തിയിരുന്നു.എന്നാല്‍ വീട്ടുടമയുടെ പീഡനം സഹിക്കാനാകതെ വേലക്കാരി രക്ഷപ്പെടുകയും സ്ഥലമറിയാതെ ഇവര്‍ ഞാറയക്കല്‍ഭാഗത്ത് എത്തിച്ചേരുകയുമായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വീട്ടമ്മയ്ക്ക് എതിരെ കളമശേരി പൊലിസ് കേസെടുത്തതായി സി.ഐ ജയകൃഷണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."