ഗിരിധാര പദ്ധതി നശിക്കുന്നു
കാട്ടിക്കുളം: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഗിരിധാര പദ്ധതി എങ്ങുമെത്താതെ നശിക്കുന്നു.
2000-01 ലാണ് ജലദൗര്‍ലഭ്യം പരിഹരിക്കാനായി കേന്ദ്രാവിഷ്‌കൃത ഫണ്ടുപയോഗിച്ച് ഏറെ കൊട്ടിയാഘോഷിച്ച് ഗിരിധാര പദ്ധതി നടപ്പിലാക്കിയത്. 10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയാണ് ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്കും സ്‌കൂള്‍ അങ്കണവാടികള്‍ക്കും തദ്ദേശ വകുപ്പിലായി അന്ന് നിര്‍മിച്ചു നല്‍കിയത്. ഗോത്ര വിഭാഗത്തിന് മഴവെള്ള സംഭരണി നിര്‍മിക്കാനായി 12,000 രൂപ സൗജന്യമായാണ് നല്‍കിയത്.
കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ഏജന്‍സിയാണ് പഞ്ചായത്തിലെ 358 സംഭരണിയും നിര്‍മിച്ചത്. ഹെല്‍ത്ത് സെന്റര്‍, പ്രാഥമികാരോഗ്യകേന്ദ്രം, ജില്ലാശുപത്രികളിലെല്ലാം ഇതേ ഏജന്‍സിയാണ് മഴവെള്ള സംഭരണി നിര്‍മ്മിച്ചത.് വീടിന്റെ മേല്‍ക്കൂരിയില്‍ വീഴുന്ന ജലം പൈപ്പിലൂടെ ജലസംഭരണിയിലെത്തിച്ച് ഉപയോഗിക്കുന്ന പദ്ധതിയായിരുന്നു ഗിരിധാര. എന്നാല്‍ വീടുകളില്‍ സ്ഥാപിച്ച സംഭരണി നിലവിലുണ്ടെങ്കിലും വീടുകള്‍ കാലപ്പഴക്കത്തില്‍ കഴിക്കോല്‍ ദ്രവിച്ച് നിലം പൊത്തിയതോടെ പൈപ്പുകളും ജലസംഭരണികളും ഉപയോഗശ്യൂന്യമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."