HOME
DETAILS
MAL
കല്ല്യോട്ട് നിന്ന് 70 പേര് സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്ക്
backup
April 19 2019 | 06:04 AM
പെരിയ: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ട് നിന്ന് 70 സി.പി.എം അനുഭാവികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 27 കുടുംബങ്ങളില്‍ നിന്നായാണ് ഇത്രയും പേര് സി.പി.എം വിട്ടു കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ചേര്‍ന്നത്. കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീരാഗിന്റെ ചെറിയച്ഛന് ഷൈബി ഉള്‍പ്പെടെയുള്ള സി.പി.എം അനുഭാവികളാണ് പാര്‍ട്ടി വിട്ടത്. ഇന്നലെ വൈകുന്നേരം കല്ല്യോട്ടുനടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ വച്ചാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ടി. സിദ്ദിഖാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ സി.പി.എം പ്രവര്‍ത്തകരെ ഷാളണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."