സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും: പ്രദീപ് വട്ടിപ്രം
കണ്ണൂര്‍: സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി പ്രദീപ് വട്ടിപ്രം. സി.പി.എം നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി പ്രചാരണം നടത്തും. കെ. സുധാകരന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണു സി.പി.എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും പ്രദീപ് പറഞ്ഞു. പാര്‍ട്ടി വിട്ടെന്നു നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയ പ്രദീപിനെ സാമ്പത്തിക ആരോപണത്തിനു പുറത്താക്കിയതായി ഡി.സി.സി നേതൃത്വം അറിയിച്ചിരുന്നു.
അക്രമത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിത്രം ഉള്‍ക്കൊള്ളിച്ച് ഇന്നു കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ ചിത്രപ്രദര്‍ശനം നടത്തും. രാവിലെ 9.30ന് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് ടൗണ്‍സ്ക്വയറില്‍ രക്തസാക്ഷി കുടുംബ സംഗമവും റാലിയും നടത്തും.
സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാസെക്രട്ടറി എം.വി ജയരാജന് അറിയിച്ചു. കെ.കെ രാഗേഷ്, കെ.പി സഹദേവന്, എം. സുരേന്ദ്രന്, എന്‍. ചന്ദ്രന് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."