അനാഥമായി വാട്ടര്‍ അതോറിറ്റി കിണര്‍; കെട്ടിടവും തകര്‍ച്ചയില്‍
വളപട്ടണം: കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ കിണര്‍ അനാഥമായ അവസ്ഥയില്‍. വളപട്ടണം സഹകരണ ബേങ്കിന് മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന കിണറിന് 25 വര്‍ഷത്തിലേറെ പഴക്കമുണ്ട്. വളപട്ടണത്തെ ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിന് നിര്‍മിച്ച കിണറും ഇതിനു പരിസരത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടവും നിലവില്‍ കാടുപിടിച്ച് കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കിണര്‍ വെളളത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ ഓഫിസും പ്രവര്‍ത്തനം തുടങ്ങി. ഏതാനും ആഴ്ചകള്‍ക്കു ശേഷം കിണറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന കാരണത്താല്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ കിണറിനു ചുറ്റും മരങ്ങള്‍ വളരുകയും മാലിന്യ വസ്തുക്കള്‍ തള്ളുന്ന സ്ഥലമായി മാറുകയും ചെയ്തു. ഉദ്ഘാടന സമയത്ത് കിണറിനു മുകള്‍ ഭാഗത്ത് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കവചവും മൂടിയും ഇവിടെയുണ്ട്. ഇത് നീക്കം ചെയ്ത് കിണര്‍ ശുചീകരിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സമീപത്തെ കിണറുകളെല്ലാം ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കിണര്‍ മാത്രം ശുചീകരിച്ച് ജലം ലഭ്യമാക്കാത്തതെന്നാണ് ജനങ്ങളുടെ ചോദ്യം. വര്‍ഷങ്ങളായി ഉപയോഗിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടവും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിട്ടു കൊടുത്ത് വാട്ടര്‍ അതോറിറ്റിയുടെ കെട്ടിടം നശിപ്പിക്കാതെ സംരക്ഷിക്കണെമന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."