കുളം ജലസമൃദ്ധം: തുള്ളി കുടിക്കാനാവില്ല
ചക്കരക്കല്‍: കടുത്ത വേനലിലും ഒരിക്കലും വെള്ളം വറ്റാത്ത പെരളശ്ശേരി പൊതുകുളത്തില്‍ കുടിവെള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമാവുന്നു. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ പെരളശ്ശേരിയിലാണ് പരമ്പരാഗതമായുള്ള പൊതുകുളം സ്ഥിതിചെയ്യുന്നത്. മുന്‍പേ സമീപ പ്രദേശങ്ങളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് കുളം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ശോചനീയമാണ്.
പായലും, മാലിന്യവും കുളമാകെ മൂടിയിരിക്കുകയാണ്. ഇതുകാരണം പ്രദേശത്ത് കൊതുകുശല്യവും വര്‍ധിക്കുന്നുണ്ട്. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ചിലര്‍ മാലിന്യം
തള്ളാനുള്ള കേന്ദ്രമായും കുളത്തെ മാറ്റിയിരിക്കുകയാണെന്ന് ആരോപണമുണ്ട്. വാഹനങ്ങളില്‍ ചാക്കില്‍ കെട്ടി കൊണ്ടുവരുന്ന മാലിന്യം രാത്രിസമയത്ത് കുളത്തില്‍ തള്ളുകയാണ് പതിവ്. ചെളി നീക്കി വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."