ഓരോ ഭാരതീയനും മതേതരത്വത്തിന്റെ കാവല്‍ ഭടന്മാരാവുക: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
കുവൈത്ത് സിറ്റി : രാജ്യം 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഓരോ ഭാരതീയനും മതേതരത്വത്തിന്റെ കാവല്ഭടന്മാരായി നിലകൊള്ളമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭ്യര്‍ത്ഥിച്ചു. കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഫ്രീഡം മീറ്റ് ഓണ്‍ലൈന്‍ പരിപാടിയില്‍ 'മതേതരത്വവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു. ചെയര്മാന് ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കന്മാര്, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."