സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കുക 57,000 കോടി
മുംബൈ: രാജ്യത്ത് സാമ്പത്തികമാന്ദ്യം പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രസര്‍ക്കാരിന് 57,128 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായാണ് ഈ തുക നല്‍കുക. റിസര്‍വ് ബാങ്കില്‍നിന്നും മറ്റു സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമായി 60,000 കോടി രൂപയുടെ ലാഭവിഹിതമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് സര്‍ക്കാരിന്റെ ധനക്കമ്മി 6.62 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. കൊവിഡിനെ തുടര്‍ന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മറ്റു നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതുമടക്കം ഇതിനു കാരണമായി. ഇതിനു മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് 1.23 ലക്ഷം കോടി രൂപയായിരുന്നു സര്‍ക്കാരിന് കൈമാറിയിരുന്നത്.
ഇതാണ് തൊട്ടടുത്ത വര്‍ഷം 57,128 കോടി രൂപയായി കുറഞ്ഞത്. ലാഭവിഹിതവും സര്‍പ്ലസ് ക്യാപിറ്റലുമടക്കം 1.76 ലക്ഷം കോടി രൂപയായിരുന്നു തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് സര്‍ക്കാരിനു കൈമാറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."