പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം: ആരോപണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേര്‍ഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വിസ് സ്റ്റോറി ആയ 'എന്റെ പൊലിസ് ജീവിത'മെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
സെന്‍കുമാറിന് പൊലിസ് മേധാവി സ്ഥാനംതന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെകുറിച്ചാണ് സെന്‍കുമാര്‍ പുസ്തകത്തില്‍ ഏറ്റവും ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. സി.പി.എം സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥ തന്നോട് മൂന്നുതവണ പറഞ്ഞുവെന്നാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോള്‍ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നു. കൂടാതെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."