മോഷണ പരമ്പരകള്‍ ; അന്വേഷണം തൊരപ്പന്‍ സന്തോഷിലേക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയ മോഷണ പരമ്പരകള്‍ നടത്തിയത് തൊരപ്പന്‍ സന്തോഷാണെന്ന സംശയം ബലപ്പെടുത്തുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. മന്ന അല്‍മാസ് ബേക്കറിയിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്. മോഷണം നടത്തിയ രീതിയും വിരല്‍ ചൂണ്ടുന്നത് തൊരപ്പന്‍ സന്തോഷിലേക്കാണ്. ചുമരുകള്‍ തുരന്നാണ് ഇയാള്‍ മോഷണം നടത്താറ്. മോഷണം നടത്തുന്ന ഒരു ഭാഗത്തെ എല്ലാ കടകളിലും ഇയാള്‍ കയറും. 500ലധികം കടകളില്‍ ഇയാള്‍ മോഷണം നടത്തിയതായും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സന്തോഷ് സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. നഗരത്തിലെ തെരുവുവിളക്കുകള്‍ മിക്കതും പ്രവര്‍ത്തനരഹിതമായത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. ടൗണ്‍ സ്‌ക്വയര്‍ അടക്കം ഇരുട്ടു വീണാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാവുകയാണ്.
പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നും സെക്യൂരിറ്റി കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."