ഫലം വരുമ്പോള്‍ എല്‍.ജെ.ഡി അവസാനിക്കുമെന്ന് ജനതാദള്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എല്‍.ജെ.ഡി അവസാനിക്കുമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ പറഞ്ഞു.
കോഴിക്കോട്, വടകര സീറ്റുകളില്‍ ലോക് താന്ത്രിക് ജനതാദളിന് രണ്ടായിരം വോട്ടുകള്‍ പോലും ലഭിക്കില്ല. സോഷ്യലിസ്റ്റ് ജനതാദള്‍ അനുഭാവികള്‍ യു.ഡി.എഫിന് വോട്ട് ചെയ്യും. മകനെ പാര്‍ലമെന്റ് അംഗമാക്കാനും കാപ്പിത്തോട്ടം സംരക്ഷിക്കാനുമാണ് വീരേന്ദ്രകുമാര്‍ പാര്‍ട്ടി മാറിയതെന്ന് ബോധ്യമായതായും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന ജനതാദള്‍ തീരുമാനം അട്ടിമറിച്ചാണ് വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് കാലുമാറിയത്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകര്‍ യു.ഡി.എഫിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് കാക്കൂര്‍, ചോലക്കര മുഹമ്മദ്, ശിവദാസന്‍ നായര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."