HOME
DETAILS
MAL
അടൂര്‍ പ്രകാശിനെതിരേ ഇലക്ഷന് കമ്മിഷന് പരാതി
backup
April 19 2019 | 22:04 PM
തിരുവനന്തപുരം: കേസുവിവരങ്ങള്‍ പരസ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനെതിരേ കേന്ദ്ര ഇലക്ഷന് കമ്മിഷന് എല്‍.ഡി.എഫ് പരാതി നല്കി. സ്ഥാനാര്‍ഥി പ്രതിയായ കേസുകളുടെ വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് അടൂര്‍ പ്രകാശ് ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി.
സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയാണ് കേന്ദ്ര ഇലക്ഷന് കമ്മിഷനും സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്കും, ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയത്. ഏഴു കേസുകള്‍ തനിക്കെതിരേയുണ്ടെന്നാണ് അടൂര്‍ പ്രകാശ് നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിരുന്നത്.
കൂടാതെ രണ്ട് വിജിലന്‍സ് പരാതികളും നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."