HOME
DETAILS
MAL
വൈദ്യുതി മോഷണം: 22 ജീവനക്കാര്‍ അറസ്റ്റില്‍
backup
May 01 2017 | 02:05 AM
അംബാല: വൈദ്യുതി മോഷ്ടിച്ച 22 ജയില്‍ ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. ജയിലിനോട് ചേര്‍ന്ന് താമസിക്കുന്ന ജീവനക്കാരുടെ വീടുകളിലേക്കാണ് അംബാല ജില്ലാ ജയിലില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയത്.
ജയില്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളിലേക്കും അനധികൃതമായി വൈദ്യുതി മോഷ്ടിച്ചതായി വൈദ്യുതി വകുപ്പ് വിജിലന്‍സ് വിഭാഗംകണ്ടെത്തിയിരുന്നു. കുറ്റക്കാരില്‍ നിന്ന് 5.54 ലക്ഷം രൂപ പിഴയീടാക്കാന്‍ വൈദ്യുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി മോഷ്ടിച്ച വീടുകളില്‍ നിന്ന് മീറ്റകളുള്പെടെയുള്ള തെളിവുകളും കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."