മാണിയുടെ ചാഞ്ചാട്ടം വിലപേശല്‍: മാത്യു കുന്നപ്പള്ളി
കണ്ണൂര്‍: ബാര്‍കോഴ കേസിനു തടയിടാനുള്ള തട്ടിപ്പ് മാത്രമാണ് മാണിയുടെ ഇപ്പോഴത്തെ ചാഞ്ചാട്ടമെന്നും അഴിമതിയുടെ രാഷ്ട്രീയ രാവണന്മാര്ക്ക് ഇടതുമുന്നണിയുടെ വാതില്‍ തുറക്കില്ലെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളി.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെതിരേയും കാര്‍ഷിക വിളകളുടെ ഇറക്കുമതിക്കെതിരേയും സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ ഭാഗമായി നിന്നുകൊണ്ട് ഒരേസമയം എന്‍.ഡി.എയിലും എല്‍.ഡി.എഫിലും ചേക്കേറാനുള്ള മാണിയുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണു വിളിച്ചറിയിക്കുന്നതെന്നും കുന്നപ്പള്ളി പറഞ്ഞു.ജേക്കബ് ചൂരനോലി അധ്യക്ഷനായി. സി.എസ് സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, അന്നമ്മ അഗസ്റ്റിന്, ജയ്സണ്‍ ജീരകശ്ശേരി, പൗലോസ് തോട്ടുംകര, ജോയി പൂവത്തിങ്കല്‍, ജോയി തെക്കേടത്ത്, ഏബ്രഹാം പാരിക്കാപ്പള്ളി, തോമസ്കുട്ടി തോട്ടത്തില്‍, മാത്തുക്കുട്ടി ജോസ്, മേരി ജയിംസ്, ഷൈജു, സാലു, ഡൊമിനിക്, ജോജി ആനിത്തോട്ടം, ജിജി മുക്കാട്ടുകാവുങ്കല്‍, പി.എസ് സ്കറിയ, പി.സി ജോസഫ്, മാണി കല്ലംകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."