അഴിമതിവിരുദ്ധ സന്ദേശമുയര്‍ത്തി വിജിലന്‍സ് പവലിയന്
തൊടുപുഴ: അഴിമതിക്കെതിരേ അവബോധം പകര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തൊടുപുഴയില്‍ ഒരുക്കിയ പവലിയന് ശ്രദ്ധേയമായി.
കാഡ്സ് ഗ്രീന്‍ ഫെസ്റ്റിലാണ് വിജിലന്‍സിന്റെ ഗവേഷണ പരിശീലന വിഭാഗം പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. അഴിമതിക്കെതിരേ വിജിലന്‍സ് വകുപ്പും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുന്ന നടപടികള്‍ വിശദമായി പവലിയനില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ മൊബൈല്‍ ആപ്ലിക്കേഷനുകളായ എറൈസിങ് കേരള, വിസില്‍ നൗ എന്നിവയെപ്പറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
വായനശാലാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, സ്റ്റുഡന്റ് പൊലിസ് തുടങ്ങിയവയുമായി സഹകരിച്ച് അഴിമതി വിരുദ്ധ നടപടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പൊതുജനങ്ങളില്‍ അവബോധമുയര്ത്തുന്നതിനൊപ്പം പ്രതികരണശേഷി വളര്‍ത്തുക എന്നതുംലക്ഷ്യമിടുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."