പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനും ഒത്താശ ചെയ്ത ഭാര്യയും അറസ്റ്റില്‍
നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍ എന്ന പീലീപ്പോസ് (52) ആണ് പിടിയിലായത്. പീഡനത്തിന് ഒത്താശ ചെയ്ത പ്രതിയുടെ ഭാര്യ ലൈസാമ്മ (45)യെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പീഡിപ്പിച്ചിവരികയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിയും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി വിവരങ്ങള്‍ പുറത്ത് പറഞ്ഞിരുന്നില്ല.
ആറുമാസം ഗര്‍ഭിണിയാണ് പത്താം ക്ലാസ് ഫലം കാത്തിരിക്കുന്ന പെണ്‍കുട്ടി. മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മാതാപിതാക്കളും വിവരങ്ങള്‍ അറിഞ്ഞത്.
തുടര്‍ന്ന് വീട്ടുകാര്‍ കമ്പംമെട്ട് പൊലിസില്‍ അറിയിച്ചു. വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ഒരു വര്‍ഷമായി പീഡനത്തിന് ഇരയായിരുന്നതായി പൊലിസിനു മനസിലായത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് പ്രതി താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ പെണ്‍കുട്ടി എപ്പോഴുമെത്തിയിരുന്നു.
ഇതിനിടയില്‍ ഭാര്യയുടെ പിന്തുണയോടെയാണ് നിരവധി തവണ പീഡനം നടന്നത്. കുട്ടി രണ്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പ്രതിയും ഭാര്യയും വിവരം മനസിലാക്കിയിരുന്നു.
പ്രതിസ്ഥാനത്ത് പെണ്‍കുട്ടി പഠിക്കുന്ന ക്ലാസിലെ വിദ്യാര്‍ഥികളുടെ ആരുടെയെങ്കിലും പേര് പറയണമെന്ന് പ്രതിയുടെ ഭാര്യ നിരന്തര സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. ഇതിനിടയിലാണ് സംഭവം പുറത്തയാത്.
പീലിപ്പോസിന്റെ രണ്ടാം ഭാര്യയാണ് ലൈസാമ്മ. അദ്യ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
നെടുങ്കണ്ടം സി ഐ റെജി കുന്നിപ്പറമ്പന്‍, എ എസ് ഐ സി.ഡി മനോജ്,സിജു ലൂക്കോസ്, ഷാനവാസ്ഖാന്‍, ഹോംഗാര്‍ഡ് തോമസ്, വനിത പൊലിസുകാരായ റസിയ, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."