ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് നിരവധി മോഷണക്കഥകള്‍
കോട്ടയം: കഴിഞ്ഞ ദിവസം പിടിയിലായ പ്രതി അഭിലാഷിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് നിരവധി മോഷണക്കേസിന്റെ കഥകള്‍. ഇരുപത്തിയെട്ടിലധികം കേസില്‍ പ്രതിയായ ഇയാള്‍ ചങ്ങനാശേരിയും കുറിച്ചിയും കേന്ദ്രീകരിച്ചുള്ള നിരവധി ആരാധനാലയങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്.
ഇത്തിത്താനം സെന്റ് മേരിസ് പള്ളി ഓഫീസും കാണിക്കവഞ്ചിയും കുത്തിത്തുറന്ന് 22,000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവര്‍ന്നു.നെടുംകുന്നം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെകാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് കവര്‍ന്നത് 9,000 രൂപ.പൊന്പുഴപാത്താമുട്ടം റോഡിലെ യാക്കോബായ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 2,000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
കുറിച്ചി ഹോമിയോ കോളജിന് സമീപത്തെ പള്ളിയുടെ കുരിശടി പൊളിച്ച് 1000രൂപ മോഷ്ടിച്ചു.നാട്ടകം ഭഗവതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 1900 രൂപ കവര്‍ന്നു.
കുറിച്ചി ഔട്ട്പോസ്റ്റിന് സമീപത്തെ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാള്‍ തന്നെയാണ്. മോര്‍ക്കുളങ്ങര ഭഗവതി ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് 2500 രൂപ മോഷ്ടിച്ചകേസിലെയും ഇത്തിത്താനം ഗുരുദേവ ക്ഷേത്ര കാണിക്കവഞ്ചി പൊളിച്ച് 1500 രൂപ മോഷ്ടിച്ചകേസിലെയും പ്രതിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
ഉദയനാപുരം പഞ്ചായത്തില്‍ 51,724,000 രൂപയുടെ
പദ്ധതിക്ക് അംഗീകാരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."