മലയോര മേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍ പി.എച്ച്.സിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല
ഈരാറ്റുപേട്ട: ഇടവിട്ടുള്ള മഴയെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് ഈരാറ്റുപേട്ട നഗരസഭയും സമീപ പഞ്ചായത്തുകളും. മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകളൊന്നും തന്നെ നഗരസഭയിയില്‍ നടക്കുന്നില്ല. ആരോഗ്യ ജീവനക്കാരുടെ കുറവാണ് ഇതിനു കാരണം.
നാല്‍പതിനായിരം ജനസംഖ്യയുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രി ഇപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ്. ഈ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമേ പ്രദേശത്തെ ജനസംഖ്യാനുപതികമായി ആരോഗ്യ വകുപ്പ് ജീവനക്കാരെ ഈ ആശുപത്രിയില്‍ നിയോഗിക്കുകയുള്ളൂ. ജീവനക്കാരുടെ കുറവ് കാരണം പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുവാന്‍ പി.എച്ച്.സിക്ക് സാധിക്കുന്നില്ല.
ഇതുകാരണം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. പത്താഴപ്പടി, നടയ്ക്കല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിങ് നടത്തുവാന്‍ അധികൃതര്‍ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പഞ്ചായത്തുകളില്‍ ഇടവിട്ട് മഴ പെയ്തിരുന്നു. ഇതുമൂലം റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകളുടെ ശല്യം രൂക്ഷമാണ്. മാത്രമല്ല, റബര്‍ വെട്ടിമാറ്റിയ പ്രദേശത്തെ കൈത കൃഷിയിടങ്ങളിലും കൊതുകുകളുടെ ശല്യം അതിരൂക്ഷമാണ്.
കൈത കൃഷിയിടങ്ങളില്‍ കൊതുകുകളുടെ വര്‍ധനവ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടരും. അതുകൊണ്ട് ആരോഗ്യവകുപ്പുംനഗരസഭയും പകര്‍ച്ചവ്യാധികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."