പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ തന്നെ; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ്എം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്കാണെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി എംപി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ഉന്നതാധികാര സമിതി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായ നിലപാട് എടുക്കാനാണ് തങ്ങളുടെ തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കെ.എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചത്. ഇക്കാര്യം രേഖാ മൂലം മോന്‍സ് ജോസഫ് നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. പിന്നീട് കെ.എം മാണിയുടെ മരണ ശേഷമാണ് കലഹം ഉണ്ടായത്. ഭരണഘടനാപരമായി പിളര്‍പ്പിനെ കുറിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ വന്ന ശേഷം സസ്‌പെന്‍ഷന്‍ ബാധകമല്ല. സ്വതന്ത്ര്യ നിലപാടാണ് തങ്ങള്‍ക്കെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്നും ജോസ് കെ. മാണി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."