HOME
DETAILS
MAL
പൂജപ്പുരയ്ക്ക് പിന്നാലെ ജില്ലാ ജയിലിലും കൊവിഡ് വ്യാപനം; 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
backup
August 18 2020 | 10:08 AM
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജില്ലാ ജയിലില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരും.
അതേസമയം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്‍പത് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലു ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."