വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
ടെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭൂരിഭാഗം ഭാഗവും ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നെതന്യാഹു. മൂന്നു വര്‍ഷമായി വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലിന്റെ പരമാധികാരം പ്രഖ്യാപിക്കുന്നതിനായി ഞാന്‍ ശ്രമിക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതിയിലേക്ക് ഈ വിഷയം തിരുകിക്കയറ്റിയതും ഞാനാണ്- ഇസ്‌റാഈല്‍ ഹയോം പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്ക തയാറാക്കിയ പദ്ധതിപ്രകാരം ഇസ്‌റാഈലിന് വെസ്റ്റ്ബാങ്കിന്റെ 30 ശതമാനം-മറ്റേതൊരു പദ്ധതിയെക്കാളും പത്തിരട്ടി- ലഭിക്കും. അവിടെയുള്ള (അനധികൃത) പാര്‍പ്പിട കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റാതെ. അതിനാല്‍ അമേരിക്കന്‍ പദ്ധതി മാറ്റില്ല. ഞാനത് നടപ്പാക്കും- അദ്ദേഹം വ്യക്തമാക്കി. അതേസമയം 13ന് ട്രംപ് പ്രഖ്യാപിച്ച യു.എ.ഇ-ഇസ്‌റാഈല്‍ സമാധാന കരാറില്‍ പറഞ്ഞിരുന്നത് വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നിര്‍ത്തിവയ്ക്കുമെന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."