പ്രവാസികളെ സഹായിക്കാന്‍ 'സുരക്ഷാധാര'യുമായി പ്രവാസി ലീഗ്
തിരൂരങ്ങാടി: കേരള പ്രവാസി ലീഗ് ആവിഷ്കരിച്ച 'സുരക്ഷാധാര പ്രവാസി സെക്യൂരിറ്റി സ്കീം' പ്രകാരമുള്ള ധനസഹായ വിതരണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ പ്രവാസി ലീഗില്‍ സ്ഥിരാംഗത്വമുള്ള 40 പേര്‍ക്കാണ് 12 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യുക.
ഇന്ന് രാവിലെ 10.30ന് കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍വച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി ബാവ ഹാജിക്കുള്ള ഉപഹാര സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പാറക്കല്‍ അബ്ദുല്ല, ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറി അഡ്വ. പി.എം.എ സലാം, അബ്ദുറഹ്മാന് രണ്ടത്താണി, ഉമ്മര്‍ പാണ്ടികശാല, വിവിധ രാഷ്ട്രങ്ങളിലെ കെ.എം.സി.സി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
യോഗം ചെയര്മാന് കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി ബാവ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, ഹാഷിം കൊടിമേല്‍കൊടി, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്, എന്‍.എം ശരീഫ്, എം.എസ് അലവി, കെ നൂറുദ്ദീന്‍ വയനാട്, സൈഫുദ്ദീന് വലിയകത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."