സംസ്ഥാനങ്ങളിലൂടെ
ബിഹാര്‍
സര്‍ക്കാരിന്റെ
മദ്യനിരോധനം
അട്ടിമറിക്കാന്‍
മദ്യ ലോബി
പട്‌ന: മദ്യനിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മദ്യ ലോബി സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു. പലയിടത്തും ലക്ഷക്കണക്കിന് രൂപയുടെ വില്‍പനയാണ് മദ്യ ലോബി നടത്തുന്നത്. അതേസമയം ഇവര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്ന എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് തുടങ്ങിയതോടെ പൊലിസിനും എക്‌സൈസ് വിഭാഗത്തിനുമെതിരേ ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്.
ഉത്തര്‍പ്രദേശ്
സംസ്ഥാനത്തിനായി
ഒഴുക്കുന്നത് കോടികള്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിനെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ താല്‍പര്യത്തിലേക്ക് എത്തിക്കുന്നതിനായി വിവിധ പദ്ധതി നടത്തിപ്പുകള്‍ക്കായി ഒഴുക്കുന്നത് കോടികള്‍. സംസ്ഥാനത്ത് സ്മാര്‍ട്‌സിറ്റി പ്രോജക്ട് നടപ്പാക്കുന്നതിനായി നേരത്തെ132 കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചിരുന്നതെങ്കില്‍ ഇന്നലെ119 കോടി രൂപകൂടി അനുവദിച്ചിരിക്കുകയാണ്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് കോടികള്‍ അനുവദിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം.
സിക്കിം
നാഥുലാ ചുരം
ഗതാഗതത്തിനായി തുറന്നു
ഗാങ്‌ടോക്ക്: ഇന്ത്യാ-ചൈനാ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി നാഥുലാ ചുരം റോഡ് ഗതാഗതത്തിനായി തുറന്നു. സമുദ്രനിരപ്പില്‍ നിന്ന് 14,440 അടി ഉയരത്തിലുള്ള ചുരം സില്‍ക്ക് റൂട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തെത്തുടര്‍ന്ന് അടച്ച ചുരം പിന്നീട് 44 വര്‍ഷത്തിനുശേഷം 2006 ജനുവരിയില്‍ തുറന്നിരുന്നു. എന്നാല്‍ 2007ഡിസംബര്‍ ഒന്നിന് വീണ്ടും അടച്ചു. പിന്നീട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്.
രാജസ്ഥാന്‍
ഗോശാലയില്‍
പശുക്കള്‍
ചത്തൊടുങ്ങുന്നു
ജെയ്പൂര്‍: പശുസംരക്ഷകരെന്ന പേരില്‍ ചിലര്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇവരുടെ കണ്‍മുന്നില്‍ പശുക്കളെ പാര്‍പ്പിച്ചിട്ടുള്ള ഗോശാലകളില്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു. സംസ്ഥാനത്തെ ഭര്തപൂര്‍ പശു സംരക്ഷണ കേന്ദ്രത്തില്‍ ഈ വര്‍ഷം 45 പശുക്കളാണ് ചത്തത്. കഴിഞ്ഞ ഏപ്രിലില്‍ മാത്രം15 പശുക്കളാണ് ചത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിച്ചാണ് ഗോശാല പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവക്കായി അനുവദിക്കുന്ന ഫണ്ട് കൃത്യമായി ഇവിടേക്ക് എത്തുന്നില്ലെന്നാണ് വിവരം.
പഞ്ചാബ്
കൈക്കൂലി:
പൊലിസുകാരനെ
മന്ത്രി പിടികൂടി
ചണ്ഡീഗഡ്: മന്ത്രിമാരുടെ കാറുകളിലെ ചുവന്ന ലൈറ്റുകള്‍ നീക്കം ചെയ്തത് പൊലിസുകാര്‍ക്ക് വിനയാകുന്നു.
ഇന്നലെ സംസ്ഥാന ധനകാര്യ മന്ത്രി മന്‍പ്രീത് സിങ് ബീക്കണ്‍ ലൈറ്റ് നീക്കിയ കാറില്‍ വി.ഐ.പി പരിവേഷമില്ലാതെ പോകുമ്പോള്‍ കൈക്കൂലി വാങ്ങിക്കുന്നതുകണ്ട പൊലിസുകാരനെ കൈയോടെ പിടികൂടി. ഇത്തരത്തില്‍ നിരവധി പൊലിസുകാരാണ് അടുത്ത ദിവസങ്ങളിലായി പിടിയിലാകുന്നത്.
പൊലിസുകാരന്‍ കൈക്കൂലി വാങ്ങിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ധന മന്ത്രി ഇത് ലുധിയാന പൊലിസ് കമ്മിഷനര്‍ കുന്‍വര്‍ വിജയ് പ്രതാപ് സിങിന് കൈമാറിയതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."