ബി.ജെ.പി വര്‍ഗീയത പരത്തുമ്പോള്‍ കോണ്‍ഗ്രസ് സന്ധി ചെയ്യുന്നു: യെച്ചൂരി
ചെറുവത്തൂര്‍: ബി.ജെ.പി വര്‍ഗീയത പരത്തുമ്പോള്‍ വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാലിക്കടവില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസും ബി.ജെ.പിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മനുഷ്യത്വ രഹിതമായ നിലപാട് സ്വീകരിച്ച് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ മനുഷ്യരെ പേപ്പട്ടിയെ പോലെ തല്ലിക്കൊന്നവരാണ്. ആ പാര്‍ട്ടിയുടെ നേതാക്കളാണ് കേരളത്തില്‍വന്ന് മാനവികത വിളമ്പുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.വി കൃഷ്ണന് അധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, മന്ത്രി ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, ടി.വി രാജേഷ്, കെ. കുഞ്ഞിരാമന്, ടി.വി ഗോവിന്ദന്, കെ. ബാലകൃഷ്ണന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ഇ. കണ്ടുണ്ടണ്ടഞ്ഞിരാമന്, കെ. സുധാകരന്, എം.വി കോമന് നമ്പ്യാര്‍, കെ.പി വത്സലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."