ദേശീയപാതയിലെ അപകടമൊഴിവാക്കാന്‍ നടത്തിയ പദ്ധതികള്‍ അവതാളത്തിലായി
തുറവൂര്‍: ദേശീയപാതയില്‍ അപകടമൊഴിവാക്കാനായി കുത്തിയതോട് പൊലിസ് നടപ്പാക്കിയ പദ്ധതി അവതാളത്തിലായി. സ്‌പോണ്‍സര്‍മാരെ ലഭിക്കാതായതോടെയാണ് പ്രതിസന്ധിയിലായത്.
ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ കുത്തിയതോട് സര്‍ക്കിള്‍ പൊലിസ് സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ നശിച്ചു. വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് പോകണമെന്ന ദിശാബോര്‍ഡുകള്‍ ഇല്ലാതായതോടെ ഒരു നീയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ ഓടുന്നത്.
കഴിഞ്ഞവര്‍ഷമാണ് കുത്തിയതോട് സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായ പദ്ധതി ആവിഷ്‌ക്കരിച്ചത്.
ദേശീയ പാതയില്‍ എല്ലാ സമയവും വാഹന പരിശോധനയുണ്ടായിരുന്നു. രണ്ട് ജീപ്പുകള്‍ ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പ്രദേശത്ത് സദാ സമയവും പട്രോളിങ് നടത്തിയിരുന്നു. നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നിയമം തെറ്റിക്കുന്നവരെ ആദ്യം ഉപദേശിച്ച് താക്കീത് നല്‍കുകയും പിന്നീട് പിഴയീടാക്കുകയും ചെയ്തിരുന്നു.
ഇങ്ങനെയുള്ള പദ്ധതിയായിരുന്നു കുത്തിയതോട് സര്‍ക്കിള്‍ പൊലിസ് നടപ്പാക്കികൊണ്ടിരുന്നത്. പൊലിസ് തന്നെ കണ്ടെത്തിയിരുന്ന സ്‌പോണ്‍സര്‍മാരാണ് ഇതിലേക്കാവശ്യമായ പണം നല്‍കിയിരുന്നത്.
പിന്നീട് കാലക്രമേണ ഈ പദ്ധതി ഇല്ലാതാകുകയായിരുന്നു. അരൂര്‍, കുത്തിയതോട്, പട്ടണക്കാട് എന്നി പൊലിസ് സ്റ്റേഷനുകളാണ് കുത്തിയതോട് സര്‍ക്കിളിന്റെ കീഴില്‍ വരുന്നത്. എന്നാല്‍ ബോര്‍ഡുകള്‍ നശിച്ചെന്നു മാത്രമല്ല.
വാഹന പരിശോധന നാമമാത്രമായതായും ആക്ഷേപങ്ങളുണ്ട്. ദേശീയ പാതയിലെ അപകടങ്ങളൊഴിവാക്കാന്‍ മുന്‍പത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെപെക്ടറിന്റെ നേതൃത്വത്തില്‍ ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു. അവയെല്ലാമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."