മംഗലാപുരത്തു നിന്ന് എത്തിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: ഹൃദയശസ്ത്രക്രിയക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കാസര്‍ഗോഡ് സ്വദേശിയായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍. ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലായി വരികയാണ്. അപകടനില പൂര്‍ണമായി തരണം ചെയ്യാന്‍ കുഞ്ഞിനെ ഒരാഴ്ച കൂടി ഐ.സി.യുവില്‍ത്തന്നെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജന്മനാല്‍ ഹൃദയത്തിന് തകരാറുണ്ടാരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദശികളായ സാനിയ-മിത്താഹ് ദമ്പദികളുടെ പതിനഞ്ച് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മംഗലാപുരത്തു നിന്നും റോഡ് മാര്‍ഗം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണ് കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കുഞ്ഞിനെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."