മാതാവിന്റെ മര്‍ദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്റെ മൃതദേഹം ഖബറടക്കി; കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്ടുകാര്‍
കളമശ്ശേരി: മാതാവിന്റെ ക്രുരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നിന്റെ ജനാസ എച്ച്.എം.ടി കോളനി പാലക്കാ മുഗള്‍ വടക്കോട് മുഹിയുദ്ധില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നൂറ് കണക്കിന് ആളുകളുടെ പ്രാര്‍ഥനക്ക് ശേഷമാണ് ഖബറടക്കം നടത്തിയത്. നമസ്‌ക്കാരത്തിനും പ്രാര്‍ഥനക്കും ഇമാം മൊയ്തു നദ്‌വി മൗലവി നേതൃത്വം നല്‍കി. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈസഫീറുള്ള, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍, ഏലുര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഉഷസ, മുസ്‌ലിം ലിഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ അബ്ദുള്‍ അസിസ് തുടങ്ങി നിരവധി പേരുമെത്തിയിരുന്നു.
ഇന്നലെ 11 മണിയോടെ പാലക്കമുഗള്‍ ജുമാസ്ജിദ് പ്രസിഡന്റ് എന്‍.യു ഹസൈനാര്‍, സെക്രട്ടറി വി.എ അബ്ദുള്‍ റഹിം എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ മെഡിക്കല്‍ കോളജില്‍ നിന്നു കുട്ടിയുടെ മൃതദേഹം ഏറ്റ് വാങ്ങി കളമശ്ശേരി മെഡിക്കല്‍ കോളജ് ശിഹാബ് തങ്ങള്‍ സെന്ററിന്റെ ആബുലന്‍സില്‍ പള്ളിയില്‍ എത്തിച്ച് കുളിപ്പിച്ചതിന് ശേഷമാണ് ഖബറടക്കിയത്. പാലക്കമുഗള്‍ ജുമാ മസ്ജിദ് ഭാരവാഹികളുടെ പൂര്‍ണ സഹകരണമാണ് കുട്ടിയുടെ സംസ്‌ക്കാരത്തിന് ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം ആശുപത്രി മേര്‍ച്ചറിയില്‍ മാതാപിതാക്കളെ കാണിച്ചു മാതാവിനെ മകന്റ മൃതദേഹം കാണിക്കാന്‍ രാവിലെ തന്നെ ഏലുര്‍ എസ്.ഐ മജിസ്ട്രറ്റ് കോടതി മുന്‍പാകെ അപേഷ നല്‍കിയിരുന്നു.
കുടാതെ നിയമ സഹായത്തിനായി ലീഗല്‍ സര്‍വിസ് അതോറിറ്റി നിയമിച്ച അഭിഭാഷകയും രാവിലെ 10 മണിയോടെ അമ്മക്ക് മകനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാനും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും പ്രതിക്ക് അനുമതിനല്‍കി.തുടര്‍ന്ന് പൊലിസ് ഉത്തരവുമായി കാക്കനാട്ട് ജയിലില്‍ എത്തി മാതാവിനെയും ഏലൂര്‍ പൊലിസിന്റ കസ്റ്റഡിയിലുള്ള പിതാവിനെയും ആശുപത്രി മേര്‍ച്ചറിയില്‍ വച്ചാണ് കാണിച്ചത്.
മൃതദേഹം കണ്ട മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.തുടര്‍ന്ന് വനിതാ പൊലിസ് എത്തി മാതാവിനെ ജീപ്പില്‍ കയറ്റി വിടുകയായിരുന്നു.പിതാവിനെ പൊലിസ് പള്ളിയില്‍ എത്തിച്ച് നമസ്‌ക്കാരത്തിനും ഖബറടക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനും അനുവദിച്ചു. ഖബറടക്കം കഴിഞ്ഞ് പ്രാര്‍ഥനക്ക് ശേഷം പൊലിസ് പിതാവിനെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."