മാര്‍ച്ച് നടത്തി
കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പിലെ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടിക്കടത്തിയത് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കാക്കനാട്ടെ കെ.ബി.പി.എസിലേക്ക് മാര്‍ച്ച് നടത്തി.
പരിസ്ഥിതി കമ്മിറ്റിയെ അറിയിക്കാതെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വനംവകുപ്പിന്റെ പഴയ ഉത്തരവിന്റെ മറവില്‍ 395 മരങ്ങള്‍ മുറിച്ച് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ.എസ് സീതാരാമന്‍ പറഞ്ഞു. വനം വകുപ്പിന്റെ ഒത്താശയോടുകൂടി വന്‍ മരങ്ങള്‍ വെട്ടിയത്തില്‍ അഴിമതി നടന്നിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് 4000 മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ട സ്ഥാനത്ത് ഒരു മരം പോലും വച്ചുപിടിപ്പിക്കാതെ വെട്ടിയ മരങ്ങള്‍ ഉരുപ്പിടികളാക്കി കടത്തിയതായും അദ്ദേഹം ആരോപിച്ചു.
സമരത്തില്‍ സി.ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, ടി.ആര്‍ ദേവന്‍, കുരുവിള മാത്യൂസ്, എം.എന്‍ ഗിരി, വി.ഡി മജീന്ദ്രന്‍, പുരുഷന്‍ ഏലൂര്‍, ജലീല്‍ താനത്ത്, ഡോ. ജലജ ആചാര്യ, ടി.എന്‍ പ്രതാപന്‍, ഏലൂര്‍ ഗോപിനാഥ്, സുരേഷ് വര്‍മ്മ, തമ്പി ജോണ്‍സണന്‍, ലൈല റഷീദ്, അരുള്‍ മുരളീധരന്‍, പൗളിന്‍ കൊറ്റമം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."