പാട്ടബാക്കിയെന്ന നാടകം വീണ്ടും അരങ്ങില്‍ നിറഞ്ഞ കയ്യടികളോടെ കാണികള്‍ സ്വീകരിച്ചു
എരുമപ്പെട്ടി: ജന്മിത്വ കാലത്ത് സമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേണ്ടി പിറവിയെടുത്ത പാട്ടബാക്കിയെന്ന നാടകം വീണ്ടും അരങ്ങിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് ആചാര്യനും എഴുത്ത്കാരനുമായ കെ.ദാമോധരന് രചിച്ച പാട്ടബാക്കിയെന്ന നാടകം ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജാണ് വീണ്ടും വേദിയിലെത്തിച്ചത്.
ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നിറഞ്ഞ സദസിന് മുന്നിലാണ് നാടകത്തിന്റെ പുനരവതരണം അരങ്ങേറിയത്. 1973 ഞമനേങ്ങാട് കുരഞ്ഞിയൂര്‍ പ്രദേശത്ത് നടന്ന കര്‍ഷക സംഘം പൊന്നാണി താലൂക്ക് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കെ.ദാമോദരന്‍ നാടകമെഴുതി അവതരിപ്പിച്ചത്. ജന്മിത്വത്തിന്റെ ഇരുണ്ടയുഗത്തില് കര്‍ഷകന്റെ അവകാശപോരാട്ടങ്ങളുടെ കഥ പറയുന്ന ആദ്യത്തെ രാഷ്ട്രീയ സാമൂഹിക നാടകമായ പാട്ടമ്പാക്കി അതിന്റെ 80ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുനരാവിഷ്ക്കരിച്ചത്.
നാടകത്തില്‍ കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവായി അരങ്ങിലെത്തിയത് കാണികള്‍ക്ക് വിസ്മയവും അവേശവും പകര്‍ന്നു. നാടകത്തില്‍ മുഴുവന്‍ രംഗങ്ങളിലും നിറഞ്ഞ കയ്യടികള്നല്കി കൊണ്ടാണ് നാടക ആസ്വാദകര്‍ അഭിനേതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നത്. സിനിമാ നാടക അഭിനേതാക്കളായ വി.കെ ശ്രീരാമന്, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ് എന്നിവര്‍ ഉള്‍പ്പടെയുള്ള കലാകാരുടേയും സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടേയും വലിയ നിര തന്നെ നാടകം കാണാന്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ കെ.ഗിരീഷ് നാടകത്തിന്റെ പുനരാഖ്യാനം നടത്തിയത്. പ്രദീപ് നാരായണന് സംവിധാനവും അസീസ് പെരിങ്ങോട് സഹസംവിധാനവും നിര്‍വ്വഹിച്ചു. സംഗീതം ബിഷോയ് അനിയനും, ദീപം ഷാജി സുരേന്ദ്രനും, രംഗ കലാ ജയ്സണ്‍ ഗുരുവായൂരും ഒരുക്കി. നിര്‍മ്മാണം നാരായണന് ആത്രപ്പിള്ളിയും പി.ആര്.ഒ റഷീദ് എരുമപ്പെട്ടിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."