മൂന്നാംഘട്ടത്തില്‍ 15 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നാളെ നടക്കും. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
ഗുജറാത്ത് (26), കേരളം(20), മഹാരാഷ്ട്ര (14), കര്‍ണാടക (14), ഉത്തര്‍പ്രദേശ് (10), ത്രിപുര (1), ഛത്തിസ്ഗഡ് (7), ഒഡിഷ (6), ബംഗാള്‍ (5), ബിഹാര്‍ (5), അസം (4), ഗോവ (2), ജമ്മു കശ്മിര് (1), ദാദ്രനാഗര്‍ ഹവേലി (1), ദമന്‍ദിയു (1) എന്നിവയാണ് മണ്ഡലങ്ങള്‍. ക്രമസമാധാന പ്രശ്നം മൂലം മാറ്റിവച്ച ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പും മൂന്നാംഘട്ടത്തില്‍ നടക്കുന്നു.
കേരളത്തിലും ഗുജറാത്തിലും ഗോവയിലും മൂന്നാംഘട്ടത്തില്‍ എല്ലാ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നു. ഛത്തിസ്ഗഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍ ഇതോടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നാലാംഘട്ടത്തിലും തെരഞ്ഞെടുപ്പ് തുടരും.
ഒഡിഷയില്‍ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും മഹാരാഷ്ട്രയിലെ 249 നിയമസഭാ മണ്ഡലങ്ങളിലേക്കും ഗോവയിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."