മാറഞ്ചേരിയില്‍ ഒന്‍പതു പേര്‍ക്ക് കൂടി കോളറ; ഒരാള്‍ ഗുരുതര നിലയില്‍
പൊന്നാനി: മാറഞ്ചേരി പുറങ്ങിലെ ഒന്‍പതു പേര്‍ക്കു കോളറ ബാധിച്ചതായി ആരോഗ്യ വകുപ്പ്. കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒന്‍പതു യുവാക്കള്‍ക്കാണു കോളറ ബാധിച്ചത് . ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ് . മംഗലാപുരത്ത് പഠിക്കുന്ന ഈ വിദ്യാര്‍ഥി അവിടെ ചികില്‍സയിലാണ് .
പെരുന്നാളിനു ശേഷം ബാംഗ്ലൂരിലേക്കു വിനോദയാത്രപോയ മാറഞ്ചേരി പുറങ്ങിലെ 11 അംഗ സംഘത്തിലെ ഒന്‍പതു പേരാണ് കുറ്റിപ്പുറത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത് . ഇവര്‍ക്കാണു കോളറ ബാധിച്ചത്. മൂന്നുപേര്‍ മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
നേരത്തേ ജില്ലയില്‍ 14 പേര്‍ക്കു കൂടി കോളറ ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു . ഇതിനു പുറമെയാണു മാറഞ്ചേരിയിലെ രോഗവിവരക്കണക്കുകള്‍. അതേസമയം രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മുഴുവന്‍ പേരും ഭക്ഷണം കഴിച്ചത് അടുത്തടുത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ടു ഹോട്ടലുകളില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പു കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്തെ ഹോട്ടലുകളെല്ലാം ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം പൂട്ടി.
ഒമാഗ വണ്സ്ട്രേന് എന്നറിയപ്പെടുന്ന പഴകിയ ഭക്ഷണ പദാര്‍ഥത്തിലൂടെ പിടിപ്പെടുന്ന കോളറയാണ് ഇവരില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം അങ്ങാടിയിലെ വൃന്ദാവനം, അന്നപൂര്‍ണ എന്നീ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരാണു ചികിത്സിലുള്ളവരെല്ലാം.
ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണു ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മറികടന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഫുഡ്സേഫ്റ്റി ഓഫിസര്‍ കെ.എസ് ജനാര്ദ്ധനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."