ഫാസിസ്റ്റ് സര്‍ക്കാര്‍ വീണ്ടും വരാതിരിക്കാന്‍ വോട്ട് ചെയ്യുക: കെ.എന്‍.എം
കോഴിക്കോട്: വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടുന്ന ഇന്ത്യന്‍ ജനതയുടെ മോചനത്തിനുവേണ്ടി നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയെ നമുക്കാവശ്യമില്ല. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണുന്ന, വികസനവും രാജ്യപുരോഗതിയും ലക്ഷ്യംവക്കുന്ന ഭരണം മുന്നില്‍ കണ്ടുവേണം വോട്ടു ചെയ്യേണ്ടതെന്നും സംഘടന അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഡോ.കെ. അബ്ദുറഹ്മാന്‍, അഡ്വ. എം. മൊയ്തീന്‍ കുട്ടി, അഡ്വ. മുഹമ്മദ് ഹനീഫ, കെ.പി സകരിയ്യ, സുബൈര്‍ ആലപ്പുഴ, എന്‍.എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ.പി മുഹമ്മദ് കല്പറ്റ, ഡോ. ഐ.പി അബ്ദുസ്സലാം, കെ.പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍ജാബിര്‍ അമാനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."