ബാങ്കുകള്‍ പൊതുമേഖലയില്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം: മന്ത്രി
കോഴിക്കോട്: ആഗോള സാമ്പത്തിക മാന്ദ്യം വിദേശ ബാങ്കുകളെ തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് പോറലേല്‍ക്കാതിരുന്നത് പ്രധാന ബാങ്കുകള്‍ പൊതുമേഖലയില്‍ കെട്ടിപ്പടുത്തതുകൊണ്ടാണെന്നും അവയെ പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു.
ആള് ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന് (എ.ഐ.ബി.ഒ.എ) പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജന.സെക്രട്ടറി എം.ഡി ഗോപിനാഥ് പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ എം. ഗിരിജന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്മാന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സത്യനാഥന് അധ്യക്ഷനായി. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, ആള് കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജന.സെക്രട്ടറി സി.ഡി ജോസണ്‍, ആള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജോ.സെക്രട്ടറി കെ.എസ് കൃഷ്ണന്, ആള് ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന് ജന.സെക്രട്ടറി എസ്. നാഗരാജന്, എം. നാരായണന് മാസ്റ്റര്‍ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായി കെ സത്യനാഥന് (പ്രസിഡന്റ്), പാര്‍വ്വതി രാമചന്ദ്രന്, എം രാമകൃഷ്ണന്, ലിജിത്ത് ജോസ് (വൈസ് പ്രസിഡന്റുമാര്‍), എം ഡി ഗോപിനാഥ് (ജന.സെക്രട്ടറി), ജി ശ്രീകുമാര്‍ (സെക്രട്ടറി), സുധേഷ് ശ്രീധരന്, ബിജു വി (ജോ.സെക്രട്ടറിമാര്‍), ഒ പ്രജിത്ത് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."