HOME
DETAILS
MAL
മെഡിക്കല്‍ ബന്ദില്‍ അത്യാഹിത വിഭാഗത്തിന് ഇളവ്
backup
May 02 2017 | 21:05 PM
കോഴിക്കോട്: വടകര ആശാ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ അത്യാഹിത വിഭാഗത്തിന് ഇളവ്. അത്യാ വശ്യമായി നടക്കേണ്ട ഓപറേഷനുകള്‍, അത്യാഹിത വിഭാഗത്തില്‍പ്പെടുന്ന കേസുകള്‍ എന്നിവക്ക് സമരത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ഒ.പി ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്ന് ഐ.എം.എയുടെ കീഴിലുള്ള ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 10 മുതല്‍ ഒന്നു വരെ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. കഴിഞ്ഞ മാസം 23നാണ് വടകരയില്‍ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍ക്കെതിരായ അതിക്രമമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."