ഇന്ത്യന്‍ കോഫീഹൗസ് ഹോട്ടല്‍ സമുച്ചയം നാടിന് സമര്‍പ്പിച്ചു
തളിപ്പറമ്പ് : കേരളത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ കോഫീ ഹൗസ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന് മെയ്ദിനത്തില്‍ നാടിനു സമര്‍പ്പിച്ചു. എ.സി നോണ്‍ എ.സി റൂമുകള്‍, റസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാള്‍, ഓഡിറ്റോറിയം എന്നിവയുള്‍പ്പെടുന്നതാണ് തളിപ്പറമ്പ് ധര്‍മ്മശാലയിലെ ഇന്ത്യന്‍ കോഫീഹൗസ് ഹോട്ടല്‍ സമുച്ചയം. എ.കെ.ജി പ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് ഇന്ത്യന്‍ കോഫീ ഹൗസ് വളര്‍ന്നതെന്ന് പിണറായി വിജയന് പറഞ്ഞു. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പിന്തുണയാണ് ഇതിനു കാരണം. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ വനിതാ ഹോട്ടലുകള്‍ സ്ഥാപിച്ചു ഇന്ത്യന്‍ കോഫീ ഹൗസിന്റെ മാതൃക പിന്തുടരുകയാണ്. സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യമാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ഇ.പി ജയരാജന് എം.എല്‍.എ അധ്യക്ഷനായി. ടി.വി രാജേഷ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."