ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഏറ്റുമാനൂര്‍: ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മെഷിനിസ്റ്റ്, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ എന്നീ ട്രേഡുകളില്‍ 26നും ഷീറ്റ് മെറ്റല്‍, പ്ലംബര്‍, മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് (എം.ആര്‍.എസി), സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ ആന്റ് പി.എ) എന്നീ ട്രേഡുകളിലും അരിത്‌മെറ്റിക് കം ഡ്രോയിങ് (എ.സി.ഡി), എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ വിഷയങ്ങളിലും 27നും ഇന്റര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, എന്‍.ടി.സി (മൂന്നു വര്‍ഷം പ്രവൃത്തി പരിചയം) എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്‌കിയിലേയക്ക് എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ (രണ്ടു വര്‍ഷ പരിചയം).
കൂടാതെ പ്ലസ് ടൂ, ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്റ് ബേസിക് കമ്പ്യൂട്ടര്‍ യോഗ്യതയുളളവര്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 11 മണിയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ എത്തണം. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ ആന്റ് പി.എ) ട്രേഡില്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലുമാണ് യോഗ്യത. ഫോണ്‍: 0481 2535562.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."