കോട്ടയത്തെ പുതിയ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന്റെ സൃഷ്ടി: കെ.എം മാണി
തിരുവല്ല: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന് കെ.എം മാണി. കോണ്‍ഗ്രസ് തങ്ങളെ അടച്ചാക്ഷേപിച്ചു. ഇതേതുടര്‍ന്നുണ്ടായ പ്രവര്‍ത്തകരുടെ മനോവേദനയാണ് കോട്ടയത്ത് പ്രതിഫലിച്ചതെന്നും മാണി തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എം പിന്തുണ സ്വീകരിച്ചത് തന്റെ അറിവോടെയല്ലെന്നും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനമായിരുന്നെന്നും ആവര്‍ത്തിച്ച മാണി തങ്ങള്‍ രാഷ്ട്രീയ വഞ്ചന കാട്ടിയിട്ടില്ലെന്നും പറഞ്ഞു. വഞ്ചിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് പല വാഗ്ദാനങ്ങളും ലംഘിച്ചുവെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടന്നും മാണി മുന്നറിയിപ്പു നല്കി. കോണ്‍ഗ്രസ് നേതാക്കള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. നേരെ വാ, നേരെ പോ എന്നതാണ് പാര്‍ട്ടി നയം. അതിനാല്‍ പോകുകയാണെങ്കില്‍ നേരെതന്നെ പോകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."