HOME
DETAILS
MAL
മര്‍ച്ചന്റ്സ് അസോ. തെരഞ്ഞെടുപ്പില്‍ മഞ്ജുനാഥ പ്രഭുവിനു ജയം
backup
May 03 2017 | 19:05 PM
നീലേശ്വരം: നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എന്‍ മഞ്ചുനാഥ പ്രഭുവിനു ജയം. അസോസിയേഷന് നീലേശ്വരം യൂനിറ്റ് സമ്മേളനത്തിലാണു തെരഞ്ഞെടുപ്പ്. കെ.വി സുരേഷ് കുമാറും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചതോടെയാണു തെരഞ്ഞെടുപ്പു വേണ്ടി വന്നത്.
ജില്ലാ സെക്രട്ടറി ടി.എം ജോസ് തയ്യില്‍, വൈസ് പ്രസിഡന്റ് കെ.വി ലക്ഷ്മണന് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രി്ച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമാണു തെരഞ്ഞെടുപ്പു നടന്നത്.
മറ്റു ഭാരവാഹികള്‍: എം മൂസ, എം മുഹമ്മദ് അഷ്റഫ്, പി.പി കുഞ്ഞിക്കൃഷ്ണന് (വൈ.പ്രസി) എ വിനോദ് കുമാര്‍ (ജന.സെക്ര), എം ജയറാം, എം.വി ഭരതന്, നാസര്‍ ഇടക്കാവില്‍(ജോ.സെക്ര), സി.എച്ച് ഷംസുദ്ദീന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."