എന്‍.എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ.വി ഉണ്ണികൃഷ്ണനും ഇ.വി ജയകൃഷ്ണനും
കാസര്‍കോട്: കേബിള്‍ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച് അന്‍വറിന്റെ സ്മരണയ്ക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ. കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 'ഒരു വട്ടം കൂടിയും' സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരത്തിനു മാതൃഭൂമി ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഇ.വി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തതായി ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനവും കീടനാശിനികളുടെ ഉപയോഗവും കവ്വായി കായലില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് ഇ.വി ഉണ്ണികൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അശാസ്ത്രീയ മീന്‍പിടിത്തം സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്നതിനെ കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ നാലു ലക്കങ്ങളിലായി എഴുതിയ വാര്‍ത്താപരമ്പരയാണ് ഇ.വി ജയകൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രൊഫ. എം.എ റഹ്മാന്‍, ജി.ബി വല്‍സന്‍, സണ്ണി ജോസഫ്, ടി.എ. ഷാഫി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഏഴിനു വൈകുന്നേരം മൂന്നിനു കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ നടക്കുന്ന 'അന്‍വറോര്‍മ' അനുസ്മരണ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി.എല്‍ തോമസ് സമ്മാനിക്കും. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷണന്‍ അധ്യക്ഷനാവും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സഹായ ഫണ്ട് സമര്‍പ്പണം നടത്തും. മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. ഖാദര്‍ മാങ്ങാട്, അഡ്വ. പി.വി ജയരാജന്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.എ റഹ്മാന്‍, കെ. സതീഷ്, എം. ലോഹിതാക്ഷന്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.എം കബീര്‍, എം.ആര്‍ അജയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."