ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമില്‍ കോട്ടയം ജില്ലക്കാരിയും
കോട്ടയം: ഏഷ്യന്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമില്‍ കോട്ടയം ജില്ലക്കാരിയും.
ഇന്ത്യന്‍ ടീം ഇന്നു തായ്‌ലണ്ടിലേക്കു പുറപ്പെടും. ഇന്ത്യയുടെ ആദ്യ മത്സരം 23നു നടക്കും. 30 വരെയാണു ചാമ്പ്യന്‍ഷിപ്പ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സായ് സെന്ററില്‍ മൂന്നു മാസമായി നടന്ന ക്യാംപില്‍ നിന്നു തെരഞ്ഞെടുത്ത ടീമിലാണു കോട്ടയം ജില്ലയ്ക്കും പ്രാതിനിധ്യം ലഭിച്ചത്.
തിരുവനന്തപുരം സായ്‌സെന്ററിലെ വി ഗൗരി ലക്ഷ്മിയാണ് ടീമില്‍ അംഗമായിരിക്കുന്ന കോട്ടയം ജില്ലക്കാരി. മുന്‍ സംസ്ഥാന വോളീബോള്‍ ടീം അംഗവും വൈക്കം കെ.എസ്.ആര്‍.ടി.സി സൂപ്രണ്ടുമായ ഞീഴൂര്‍ മുക്കവലക്കുന്ന് ഇടാക്കുഴിയില്‍ എസ് വിനോദിന്റെയും ഹൈസ്‌ക്കൂള്‍ അധ്യാപിക എസ് ഗീതയുടെയും മകളാണ് ഗൗരിലക്ഷ്മി.
ടീമില്‍ ആകെ നാലു മലയാളികളുണ്ട്. മായാ തോമസ് (തിരുവനന്തപുരം സായ് സെന്റര്‍, പരിശീലകന്‍-പയസ് മാത്യു), അലീന ശിവന്‍, എസ് സൂര്യ (ഇരുവരും തലശ്ശേരി സായ്, പരിശീലകന്‍-ബാലചന്ദ്രന്‍) എന്നിവരാണു ടീമിലെ മറ്റു മലയാളി സാന്നിധ്യം.
കണ്ണൂര്‍ മൂനംകുട്ടി കിലായാന്തറ മൂലയില്‍ തോമസിന്റെയും ഗ്രേസിയുടെയും മകളാണു മായ. തൃശൂര്‍ കൊരട്ടിയില്‍ കിന്‍ഫ്ര തൈലപ്പറമ്പില്‍ ശിവന്റെയും ഷീബയുടെയും മകളാണ് അലീന. കൊല്ലം എഴുകോണ്‍ ഇടയിംകിടം മംഗലത്തു സ്വകാര്യ കമ്പനി ജീവനക്കരനായ രാധാകൃഷ്ണപിള്ളയുടെയും സരസ്വതിയുടെയും മകളാണ് സൂര്യ.
അജയ് ജഗറയും വര്‍ധിനിയുമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകര്‍. മറ്റ് ടീം അംഗങ്ങള്‍: വാലാ കിംജല്‍, വാലാ ചേത്‌ന(ഇരുവരും ഗുജറാത്ത്), സ്റ്റാന്‍സി അനിഫ(ഗോവ), അനുപ്രിയ(തമിഴ്‌നാട്), ഇഷിതാ റോയി(ബംഗാള്‍), ശിവാനി (ഹിമാചല്‍ പ്രദേശ്), സുട്‌വീര്‍ കൗര്‍(പഞ്ചാബ്), അന്യ (പഞ്ചാബ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."