അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സമ്മേളനം: ഒരുക്കങ്ങള്‍ ആരംഭിച്ചു
വൈക്കം: ഓഗസ്റ്റ് 13, 14 തീയതികളില്‍ വൈക്കത്തു നടക്കുന്ന അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
13ന് രാവിലെ ഒന്‍പതിന് സീതാറാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് കര്‍ഷകറാലിയും 5.30നു പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഒഗസ്റ്റ് 14ന് 11 മണിക്ക് വിവിധ കര്‍ഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കര്‍ഷക സൗഹൃദസദസ് നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് വൈക്കത്തെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി കാര്‍ഷിക വിജ്ഞാനമല്‍സരം സംഘടിപ്പിക്കും. ഓഗസ്റ്റ് അഞ്ചിനു പതാകദിനമായി ആചരിക്കും.
അന്നേദിവസം എല്ലാ പഞ്ചായത്തു കേന്ദ്രങ്ങളിലും വൃക്ഷത്തൈകള്‍ നടും. ഓഗസ്റ്റ് 11ന് കിസാന്‍സഭ നേതാക്കള്‍ നയിക്കുന്ന കര്‍ഷകപ്രചരണ ജാഥ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിലെത്തി കര്‍ഷകര്‍ സംഭരിച്ച കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങും.
സ്വാഗതസംഘം വൈസ് പ്രസിഡന്റ് കെ.ജി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.കെ ചിത്രഭാനു ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഇ.എന്‍ ദാസപ്പന്‍, കെ.കെ ചന്ദ്രബാബു, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, അഡ്വ. കെ പ്രസന്നന്‍, ഡി രഞ്ജിത്ത് കുമാര്‍, പി സോമന്‍പിള്ള, കെ രമേശന്‍, അനില്‍ ചള്ളാങ്കല്‍, ആര്‍ ബിജു, കെ.സി ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."