കുറ്റ്യാടിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
കുറ്റ്യാടി: കനത്തവേനലില്‍ കുറ്റിയാ ടിപ്പുഴ വറ്റിവരളാന്‍ തുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്. വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന് വെള്ളം ശേഖരിക്കുന്ന കിണറിന് ചുറ്റുമുള്ള പുഴയുടെ ഭാഗം പൂര്‍ണമായി വറ്റിയ നിലയിലാണ്.
വേലിയേറ്റ സമയത്തു മാത്രമാണ് ഇപ്പോള്‍ ഈ ഭാഗത്ത് വെള്ളം നിറയുന്നത്. കുറ്റ്യാടി ഉള്‍പ്പെടെ ഏഴോളം പഞ്ചായത്തുകളിലെ ആയിരത്തിലേറെ കുടുംബങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇതിനുപുറമെ നൂറുകണക്കിന് പൊതുടാപ്പുകളെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോള്‍ തന്നെ രണ്ടും മൂന്നും ദിവസം ഇടവിട്ടാണ് ജലവിതരണം നടക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങുന്നത് ഹോട്ടലുകളുടെയും കൂള്‍ബാറുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന സ്ഥിതിയിലേക്കു നയിക്കും. ലോഡ്ജുകളിലും മറ്റും താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും ഇതോടെ ദുരിതത്തിലാവും. ഉയര്‍ന്ന പ്രദേശങ്ങളിലെ താമസക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളും കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.
കുറ്റ്യാടിപ്പുഴയിലെ അവശേഷിക്കുന്ന വെള്ളംപോലും മലിനമാക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പോ പഞ്ചായത്ത് അധികൃതരോ തയാറാകുന്നില്ലെന്ന പരാതി വ്യാപകമണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."