'ജീവിതശൈലി രോഗങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണം അനിവാര്യം'
ഓമശ്ശേരി: സമൂഹത്തില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നത് ജീവിത ശൈലിയില്‍ വന്ന മാറ്റവും അശാസ്ത്രീയമായ ഭക്ഷണ ചികിത്സാ സംസ്കാരവും കൊണ്ടാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും കാരാട്ട് റസാഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
വോയ്സ് ഓഫ് കരുവന്പൊയിലും ഹെല്പിങ് ഹാന്‍ഡ്സ് കോഴിക്കോടും കരുവന്‍പൊയില്‍ ജി. എം. യു. പി. സ്കൂളില്‍ സംഘടിപ്പിച്ച സൗജന്യ വ്യക്കരോഗ നിര്‍ണയ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കിറ്റ് വിതരണം കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചേന്ദമംഗല്ലൂര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. മുഹമ്മദ് ശാനിര്‍ ടി.പി അധ്യക്ഷനായി. കൗണ്‍സിലര്‍ പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ടി.പി.സി മുഹമ്മദ് മാസ്റ്റര്‍, പി. രാമന് കുട്ടി, എ. അബ്ദുള്ള മാസ്റ്റര്‍, ഷഹാന കെ.ടി, അബ്ദുല്‍ റഷീദ്, എം.പി അമീന്, സിറാജുദ്ധീന് സംസാരിച്ചു. ക്യാംപിന് ഹിത്താസ്, മനോജ് മലയില്‍, മുജീബ് റഹ്മാന് വി.പി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."