കിഴക്കന്‍ മേഖലയില്‍ പപ്പായക്ക് വന്‍ ഡിമാന്റ് പപ്പായ കൂമ്പും ഫലവും ഡെങ്കിപ്പനിക്ക് സിദ്ധൗഷധം
കോതമംഗലം: പപ്പായ കൂമ്പും ഫലവും ഡെങ്കിപനിക്ക് സിദ്ധൗഷധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊടികളില്‍ ആര്‍ക്കും വേണ്ടാതെ വലിച്ചെറിഞ്ഞിരുന്ന പപ്പായക്ക് ഇന്ന് വന്‍ ഡിമാന്റ് ആയിരിക്കുന്നത്. വലിച്ചെറിഞ്ഞവര്‍ ഇന്ന് പപ്പായ തേടി അയല്‍പക്കങ്ങളും പച്ചക്കറി മാര്‍ക്കറ്റുകളും കയറി ഇറങ്ങുകയാണ്.
കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി നിയന്ത്രണാതീതമായ രീതിയില്‍ പടര്‍ന്നു പിടിച്ചതോടെ ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം കൗണ്ട് കൂട്ടാന്‍ പപ്പായ കൂമ്പ് ജ്യൂസും പഴുത്ത പപ്പായയും കഴിക്കാന്‍ നിര്‍ദേശിച്ചു തുടങ്ങി. പപ്പായകഴിച്ച രോഗികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിച്ചതോടെയാണ് പപ്പായക്ക് നല്ല കാലം തെളിയാന്‍ കാരണം. കൗണ്ട് കുറയുന്നത് ഡെങ്കിപ്പനി ബാധിച്ചവരില്‍ വളരെ കൂടുതലാണ്. ആസ്പത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് കൗണ്ട് നില ഉയരുന്നത്.
കൗണ്ട് ഉയരാന്‍ പപ്പായ കഴിക്കുന്നത് നല്ലതാണെന്ന ഡോക്ടര്‍മാരുടെ ഉപദേശമാണ് പപ്പായയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയത്.ഇപ്പോള്‍ നാട്ടില്‍ പപ്പായക്ക് ആവശ്യക്കാര്‍ ഏറെയാണ്. രോഗം ബാധിച്ചവരും അല്ലാത്തവരും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പപ്പായയുടെ ഡിമാന്റ് കുതിച്ചുയര്‍ന്നത്.
മുന്‍പൊക്കെ നാട്ടിന്‍ പുറങ്ങളില്‍ ഒരു നേരമെങ്കിലും ചോറിന് ക റിയായും, പഴമായും ഒക്കെ കൂട്ടിനുണ്ടായിരുന്ന പപ്പായ ന്യൂജന്‍ കാലം വന്നതോടെ തൊടികളില്‍ നിന്നും പറമ്പുകളില്‍ നിന്നും പതുക്കെ ഒഴിവായി തുടങ്ങിയിരുന്നു.
എന്നാലിപ്പോള്‍ പ്രാധാന്യം തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇവ കൃഷി ചെയ്യാനും പരിപാലിക്കാനും തുടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."