മത്സ്യത്തില്‍ രാസ പദാര്‍ഥങ്ങള്‍
മട്ടാഞ്ചേരി: മത്സ്യത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയില്‍ തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. ഇവിടെ നിന്ന് മീന്‍ വാങ്ങി കഴിച്ച് ശരീരിക അസ്വസ്ഥ അനുഭവപ്പെട്ട് ചികിത്സയിലായവര്‍ നല്കിയ പരാതിയിലാണ് പരിശോധന.
മാര്‍ക്കറ്റില്‍ നിന്ന് മൂന്ന് തരം സാംപിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫിസര്‍ ഡോ.നിമിഷ പറഞ്ഞു. പരിശോധന ഫലം കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു അവര്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ എത്തുന്ന മീന്‍ കേട് കൂടാകാതെ ഇരിക്കുവാന് ഫോര്‍മാലിന്‍, അമോണിയ ചേര്‍ക്കുന്നതായുള്ള പരാതി ശക്തമാണ്.കൂടാതെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താലും മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതിനാല്‍ സാംപിളുകള്‍ ശേഖരിച്ചെ ഗുണമേന്മ തിരിച്ചറിയാന്‍ സാധിക്കു.ഇതിനാല്‍ മറ്റ് മാര്‍ക്കറ്റുകളിലും പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."